കുമ്പള: മുസ്ലീംലീഗിലെ വി പി അബ്ദുല്‍ഖാദര്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
കുമ്പള ബസ്സ്റ്റാന്റിനും ഷോപ്പിംഗ് കോംപ്ലക്‌സിനുമായിരിക്കും പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ തന്റെ ആദ്യ പരിഗണനയെന്ന് സത്യപ്രതിജ്ഞക്കു ശേഷം കാരവലിനോട് അദ്ദേഹം പറഞ്ഞു. കുമ്പള ടൗണിന്റെ വികസനത്തിനായിരിക്കും അടുത്ത പരിഗണന. കാസര്‍കോടിനും മംഗളൂരുവിനുമിടക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കുമ്പള ടൗണ്‍ ഇപ്പോള്‍ പരിമിതിയില്‍ ഞെരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബസ്സ്റ്റാന്റ്- ഷോപ്പിംഗ് കോംപ്ലക്‌സിനു ടൗണില്‍ സ്ഥലം ലഭ്യമായില്ലെങ്കില്‍ ബി ഒ ടി വ്യവസ്ഥയില്‍ സ്ഥലം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളുമായും ബഹുജന സംഘടനകളുമായും ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയായിരിക്കും തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








Good opinion 👍