പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് 5 മണിയോടെ പയ്യാവൂർ മുത്താറിക്കുളത്തായിരുന്നു അപകടം. ലോറിയിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.കോൺക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിട്ട ലോറി വൈദ്യുതപോസ്റ്റിലിടിച്ചു. ലോറിക്ക് പിന്നിൽ കെട്ടിയിട്ട കോണ്‍ക്രീറ്റ് മിക്സറും ലോറിയും മറിയുകയായിരുന്നു. മരിച്ച രണ്ടുപേരും ലോറിയുടെ അടിയിൽപ്പെട്ട് സംഭവസ്ഥലത്തുവെച്ചുതന്നെ …

എൻമകജെ പഞ്ചായത്ത് പ്രസിഡൻറ് – വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് കഴിഞ്ഞുടനെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു; പിരച്ചുവിടലിനൊരുങ്ങി യൂത്ത് ലീഗും; ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പൂട്ടി താക്കോൽ മണ്ഡലം കമ്മിറ്റിയെ ഏൽപ്പിച്ചു

കാസർകോട്: എൻമകജെ പഞ്ചായത്ത് പ്രസിഡൻറ് – വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. ഭാരവാഹികൾ രാജിവയ്ക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തു. താക്കോൽ ലീഗ് മണ്ഡലം കമ്മിറ്റിയെ ഏൽപ്പിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും പിരിച്ചുവിടലിനു തയ്യാറെടുക്കുകയാണെന്ന് പ്രവർത്തകർ സൂചിപ്പിച്ചു .ലീഗ് ജില്ലാകമ്മിറ്റിയേയും പ്രവർത്തകർ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നു പറയുന്നു. പതിനെട്ടം ഗ പഞ്ചായത്ത് സമിതിയിൽ യുഡിഎഫിന് എട്ടും (കോൺഗ്രസ് – 4, ലീഗ് -4 )ബിജെപിക്ക് ആറും ഇടതുമുന്നണിക്ക് നാലും അംഗങ്ങളാണുള്ളത്. …

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആദ്യ പൊതു പരിപാടി: വിദ്യാഭ്യാസ ആനുകൂല്യ വിതരണം

കാസർകോട് : നില്ല പഞ്ചായത്ത്‌ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം സാബു ആദ്യ പൊതുപരിപാടിയായി വിദ്യാഭ്യാസ അനുകൂല്യ വിതരണം നിർവഹിച്ചു. കേരള ഷോപ്പ്സ് ആൻഡ് കമ്മീഷൻ എസ്റ്റാബ്ലിഷ്മെൻ്റ് വർക്കേഴ്സ് വെൽഫെയർ ബോർഡിൻറെ വിദ്യാഭ്യാസ ആനുകൂല്യ വിതരണമാണ് അദ്ദേഹം നിർവഹിച്ചത്. കില എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ടി കെ രാജൻ, ബോർഡ് മെമ്പർമാരായ ടി കെ നാരായണൻ,ബിജു ചുള്ളിക്കര, കെ എച്ച് ആർ എ,രാജേഷ് പി കെ,ഹരീഷ് പാലക്കുന്ന്, കൃഷ്ണവർമ രാജ, ശോഭാ ലത, തങ്കമണി, ഫാസിൽ,വി അബ്ദുസ്സലാം, …

അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി

തിരുവനന്തപുരം: അവധിക്ക് നാട്ടിലേക്ക് പോയ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ഐരാണിമുട്ടം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടില്‍ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. ക്രിസ്മസ് തലേന്ന് വീട് പൂട്ടി ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് …

കൊല്ലംപാറയില്‍ സ്‌കൂട്ടര്‍ ഇടിച്ച് ലോട്ടറി വില്‍പനക്കാരിക്ക് ഗുരുതര പരിക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും പരിക്ക്

കാസര്‍കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ ലോട്ടറി വില്‍പ്പനക്കാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കൊല്ലംപാറയിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്നു ലോട്ടറി വില്‍പ്പനക്കാരി കരിന്തളം തോളേനിയിലെ രമണി (50), സ്‌കൂട്ടര്‍ യാത്രക്കാരായ കരിന്തളത്തെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ നാരായണന്‍, ചിമ്മത്തോടെ റിട്ട. പോസ്റ്റുമാന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ രമണി തൊട്ടടുത്ത വോളിബോള്‍ ഗ്രൗണ്ടിലേക്ക് തെറിച്ചു വീണു. പരിക്ക് ഗുരുതരമായതിനാല്‍ രമണിയെ മംഗളൂരുവിലെ ആശുപത്രിയിലും, നാരായണനെയും കുഞ്ഞിക്കണ്ണനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക; അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ജീവനക്കാര്‍ക്ക് ഇതിന്റെ ചുമതല നല്‍കി. ഉന്നതികള്‍, മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അംഗനവാടി, ആശ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും. കേരളം ഉള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മൂന്നു കോടി എഴുപത് ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒഴിവായത് തമിഴ്‌നാട്ടിലാണ്.97 …

വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍

തിരുവനന്തപുരം: വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയിച്ചതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഗ്രീന്‍ഫീല്‍ഡില്‍ എട്ട് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ഇതിഹാസ ക്യാപ്റ്റന്‍ മെഗ് ലാന്നിങിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍ പിന്തള്ളിയത്. വനിതാ ടി20യിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് മെഗ് ലാന്നിങിനെ കണക്കാക്കുന്നത്. നാലു തവണ ഓസീസ് ടീമിനെ ടി20 …

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ കൊടുത്ത അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. 10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. നറുക്കെടുപ്പിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ല്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

ബദിയഡുക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപിക്ക്; ഭാഗ്യം ബിജെപിക്കൊപ്പം

കാസര്‍കോട്: ഇരു മുന്നണിക്കും തുല്യ അംഗങ്ങളുള്ള ബദിയഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തിന് പുറമെ വൈസ് പ്രസിഡന്റ് സ്ഥാനവും നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ.എം അശ്വിനിക്ക് കുറി വീണു. ലീഗ് നേതാവ് അന്‍വറിന്റെ ഭാര്യ ഷാമിനയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഭാഗ്യം അവര്‍ക്കും സഹായത്തിനെത്തിയില്ല. പഞ്ചായത്തിനു പ്രസിഡന്റ് സ്ഥാനത്തിനു യു ഡി എഫ് പ്രതിനിധിയായി മത്സരിക്കാന്‍ കോണ്‍ഗ്രസ് ലീഗിനോടു പൊരുതിയാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയത്. കോണ്‍ഗ്രസിന്റെ വാശിക്കു മനസ്സില്ലാമനസ്സോടെ ലീഗ് കീഴടങ്ങുകയായിരുന്നു. ഇരുമുന്നണികള്‍ക്കും തുല്യ …

കാമുകിയെ കാണാനെത്തിയ യുവാവ് പൊലീസ് പിടിയിലായി

കണ്ണൂര്‍: കാമുകിയെ കാണാനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കുഞ്ഞിമംഗലത്തെ സായൂജി(25)നെയാണ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ചുഴലിയില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. സായൂജും യുവതിയുടെ ഭര്‍ത്താവും ഗള്‍ഫില്‍ ഒരുമിച്ചുണ്ടായിരുന്നു. ഇതുവഴിയാണ് സായൂജും യുവതിയും തമ്മില്‍ പരിചയത്തിലായതും പിന്നീട് പ്രണയബന്ധത്തിലുമായത്.ഏതാനും ദിവസം മുമ്പാണ് യുവതിയെ കാണാനായി സായൂജ് നാട്ടിലെത്തിയത്. ചുഴലിയില്‍ എത്തിയ കാമുകിയെ കാണുന്നതിനിടയില്‍ ഭര്‍ത്താവ് സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു …

യോങ്ങ് മൂഡോ ദേശീയ ചാമ്പ്യന്‍ഷിപ്പ്; കേരളത്തിന് വേണ്ടി ജില്ലയില്‍ നിന്നും മൂന്ന് പേര്‍

നീലേശ്വരം: നാളെയും മറ്റന്നാളുമായി മഹാരാഷ്ട്രയിലെ വീരാറില്‍ വെച്ച് നടക്കുന്ന പതിനൊന്നാംമത് നാഷണല്‍ യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ പങ്കെടുക്കും. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥി മാഹിന്‍ റുസിന്‍ 80 കിലോഗ്രാം വിഭാഗത്തിലും, പരപ്പ മദര്‍ സവീന റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് ഹാഷിര്‍ 78 കിലോഗ്രാം വിഭാഗത്തിലും, ചെമ്മനാട് ഗവണ്‍മെന്റ് വെസ്റ്റ് യു പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായ …

കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തിനു വൈകിട്ട് തുടക്കം

കാസര്‍കോട്: കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദേവസ്ഥാന കളിയാട്ട മഹോത്സവത്തിനു ഇന്നു (ശനിയാഴ്ച)വൈകിട്ട് തുടക്കമാകും. കളിയാട്ടത്തിനു തുടക്കം കുറിച്ച് ഇരിവല്‍ കേശവ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ശനിയാഴ്ച രാവിലെ കാവിലും കൊട്ടാരത്തിലും കളരിവീട് പടിപ്പുരയിലും ശുദ്ധികലശം നടന്നു. ഞായറാഴ്ച രാവിലെ കളരി, കൊട്ടാര സന്നിധികളിലെ ആനപ്പന്തല്‍ അലങ്കരിക്കല്‍. വൈകുന്നേരം മൂന്നിന് കാവില്‍ നിന്നു തിരുവായുധങ്ങളും ഭണ്ഡാരവും കൊട്ടാരത്തിലേക്ക് എഴുന്നള്ളിക്കല്‍. രാത്രി ഏഴിന് ഇളയോര്‍ തെയ്യത്തിന്റെ ദര്‍ശനവും കളരി വീട്ടിലേക്കുള്ള പുറപ്പാടും. തിങ്കളാഴ്ച പുലര്‍ച്ചെ ചാമുണ്ഡി തെയ്യം, രാവിലെ എട്ടിന് പഞ്ചുര്‍ളി, …

കാസര്‍കോട് ജില്ലാ പഞ്ചായത്തിന് പുതിയ നേതൃത്വം; പ്രസിഡണ്ടായി സാബു എബ്രഹാം ചുമതലയേറ്റു

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സാബു എബ്രഹാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അസി. റിട്ടേണിംഗ് ഓഫീസര്‍ എ ഡി എം പി.അഖില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഴിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് സാബു എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത്. ജെ എസ് സോമശേഖരയാണ് എതിര്‍സ്ഥാനാര്‍ത്ഥി. കുറ്റിക്കോല്‍ ഡിവിഷന്‍ പ്രതിനിധിയാണ് സാബു എബ്രഹാം. ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു …

2026 ലെ ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേക്കേറിയ മലയാളി താരം സഞ്ജു സാംസണ്‍ 2026 ലെ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനെ ഭാഗ്യം കൈവിടുന്നതായുള്ള തോന്നല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ പ്രകടപ്പിച്ചിരുന്നു. 2026 ലെ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുക്കുകയും സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കുകയും ചെയ്തതോടെ ആ തോന്നല്‍ മാറിയിരിക്കുകയാണ്. ലോകകപ്പില്‍ ഇടംനേടിയതിന് പിന്നാലെ ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ …

അഡ്വാന്‍സ് റിസര്‍വേഷന്‍; ആദ്യ ദിവസം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധം

ചെന്നൈ: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യ ദിവസം ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ റെയില്‍വേ ഉത്തരവിട്ടു. തത്കാല്‍ ഇ-ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ പരിശോധന നിര്‍ബന്ധമാക്കി ഏകദേശം ആറ് മാസത്തിന് ശേഷമാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ജനുവരി 12 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്യുന്നത് തടയാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വെ അറിയിച്ചു. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പേപ്പര്‍ ടിക്കറ്റ് …

ദേലംപാടിയില്‍ സിപിഎം റിബല്‍ പഞ്ചായത്ത് പ്രസിഡന്റ്; നറുക്കെടുപ്പില്‍ പഞ്ചായത്തംഗമായ സിപിഎം അംഗത്തെ ഭാഗ്യം കൈവിട്ടു

കാസര്‍കോട്: ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം റിബലായി മത്സരിച്ചു വിജയിച്ച മുസ്തഫ ഹാജി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ നേടിയാണ് മുസ്തഫ ഹാജി പ്രസിഡണ്ടായത്. 17 അംഗങ്ങളാണ് ദേലംപാടി പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ അഞ്ചുവീതം സീറ്റുകളില്‍ ബിജെപിയും എല്‍ഡിഎഫും വിജയിച്ചു. യുഡിഎഫ് പിന്തുണയോടെ മുസ്തഫ ഹാജിക്ക് ഏഴു വോട്ടുകളോടെ വിജയം ഉറപ്പിച്ചു. രാവിലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മുസ്തഫ ഹാജിക്ക് ഏഴും ബിജെപിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക് അഞ്ചും സിപിഎമ്മിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ തിമ്മയ്യക്ക് അഞ്ചും വോട്ട് ലഭിച്ചു. …

കാസര്‍കോട് ഏരിയാലില്‍ രണ്ടുവയസുകാരന്‍ കിണറില്‍ വീണ് മരിച്ചു

കാസര്‍കോട്: ഏരിയാലില്‍ രണ്ടുവയസുകാരനെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുളങ്കരയിലെ ഇക്ബാലിന്റെയും നുസൈബയുടെയും മകന്‍ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നെന്നാണു വിവരം.നാട്ടുകാര്‍ ഉടന്‍ കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. സഹോദരങ്ങള്‍: നുസ, നാസിം, ന്‌സമി, സല്‍മാന്‍ ഫാരീസ്.

കാസര്‍കോട് ജില്ലയില്‍ ബിജെപിക്ക് അഞ്ചു പഞ്ചായത്തുകള്‍; രണ്ടു പഞ്ചായത്തുകള്‍ പിടിച്ചെടുത്തു

കാസര്‍കോട്: ജില്ലയില്‍ മൂന്നു പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന ബിജെപിക്കു ഈ തിരഞ്ഞെടുപ്പിലൂടെ അഞ്ചു പഞ്ചായത്തുകളിലെ ഭരണസാരഥ്യം ലഭിച്ചു. ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകളാണ് പിടിച്ചെടുത്തത്. ഈ പഞ്ചായത്തുകള്‍ക്കു പുറമെ ബള്ളൂര്‍, മധൂര്‍, കാറഡുക്ക പഞ്ചായത്തുകളിലെ ഭരണം ബിജെപി നിലനിറുത്തുകയും ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുജ്ഞാനി ശ്യാംഭോഗിനെ ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു.ബിജെപി അധികാരത്തിലെത്തിയ അഞ്ചു ഗ്രാമ പഞ്ചായത്തുകളില്‍ നാലും പാര്‍ട്ടിയുടെ ബദിയഡുക്ക സംഘടനാ മണ്ഡലം കമ്മിറ്റി പരിധിയിലാണ്. കാറഡുക്ക, ബദിയഡുക്ക, ബള്ളൂര്‍, കുംബഡാജെ പഞ്ചായത്തുകള്‍. …