ഇടുക്കി: മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. മേരികുളത്തിനു സമീപം ഡോര്‍ലാന്റ് ഭാഗത്ത് താമസക്കാരനായ പുളിക്കമണ്ഡപത്തില്‍ റോബിന്‍ (40) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇടത്തിപ്പറമ്പില്‍ സോജ (45)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്തുമസ് രാത്രിയിലായിരുന്നു സംഭവം. മദ്യപാനത്തിനിടയില്‍ ഇരുവരും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ റോബിന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇടുക്കി പൊലീസ് കേസെടുത്തു.







