കൊച്ചി: പെരുമ്പാവൂര്‍ നഗരസഭയിലെ ചെയര്‍പഴ്‌സനായി സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് അംഗം കെ.എന്‍.സംഗീത ഓഫിസിനുള്ളില്‍ കയറുന്നതിന് രാഹുകാലം കഴിയുന്നത് കാത്ത് 45 മിനിറ്റ് ഓഫിസിന് പുറത്തിരുന്നു. രാഹുകാലത്ത് നല്ല കാര്യങ്ങള്‍ ആരംഭിച്ചുകൂടെന്ന നിലപാടനുസരിച്ചായിരുന്നു ഇതെന്ന് പറയുന്നു.
രാവിലെ 11.15 ന് സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സംഗീതയെ ഓഫിസിലേക്ക് സ്വാഗതം ചെയ്‌തെങ്കിലും 12 മണി വരെ രാഹുകാലമാണെന്നും അതിനുശേഷം ഓഫിസ് ചുമതല ഏറ്റെടുക്കാമെന്നും സംഗീത അറിയിച്ചു. തുടര്‍ന്ന് 12 മണിവരെ ഉദ്യോഗസ്ഥരും കാത്തിരുന്നു. പുതിയ ചെയര്‍പഴ്‌സന്‍ ഔദ്യോഗിക കസേരയില്‍ ഇരിക്കുന്നതു കാണാന്‍ അത്രയും സമയം പാര്‍ട്ടി പ്രവര്‍ത്തകരും കൂട്ടമായി ഓഫിസിനു പുറത്തു കാത്തുനില്‍ക്കുകയായിരുന്നു.







