കൂടെ താമസിച്ചിരുന്ന യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കൂടെ താമസിച്ചിരുന്ന യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. 39 കാരിയും വിവാഹ മോചിതയുമായ യുവതിയുടെ പരാതിയില്‍ തൃക്കരിപ്പൂരിലെ മുഹമ്മദ് അലിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.2019മുതല്‍ യുവതിയും മുഹമ്മദ് അലിയും ഒന്നിച്ചാണത്രെ താമസം. ഇതിനിടയില്‍ തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും വന്‍തുക കടയമായി കൈക്കലാക്കി വഞ്ചിക്കുകയും ചെയ്യുകയായിരുന്നുവെന്നു യുവതി ചന്തേര പൊലീസില്‍ പരാതിപ്പെട്ടു. മുഹമ്മദ് അലിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

കുടുംബം പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ നിന്നു സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്നു

കാസര്‍കോട്: കുടുംബം പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ നിന്നു സ്വര്‍ണ്ണം- വെള്ളി ആഭരണങ്ങളും രേഖകളും കവര്‍ന്നതായി പരാതി. കാഞ്ഞങ്ങാട്, പടന്നക്കാട്, കുറുന്തൂരിലെ പി കെ ജോജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച രാത്രി 12 മണിക്കും വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടുപവന്‍ സ്വര്‍ണ്ണവും വെള്ളി അരഞ്ഞാണവും മറ്റു രേഖകളും കവര്‍ച്ച ചെയ്തതായി ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ …

ഭീമനടിയില്‍ യുവാവിനു വെടിയേറ്റു

കാസര്‍കോട്: ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭീമനടി, ചെലേടില്‍ യുവാവിനു വെടിയേറ്റു. സുജിത്തി(45)നാണ് വെടിയേറ്റത്. കള്ളതോക്ക് സ്വയം പരിശോധിക്കുന്നതിനിടയിലാണ് വെടിയേറ്റതെന്ന് പറയുന്നു. ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഞാണങ്കൈ അച്ചംവീട്ടില്‍ ജാനകിയമ്മ അന്തരിച്ചു

ചെറുവത്തൂര്‍: ഞാണങ്കൈ മട്ടലായിയിലെ അച്ചംവീട്ടില്‍ ജാനകിയമ്മ (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ യു ശേഖര പൊതുവാള്‍.മക്കള്‍: ശോഭന, അപ്പുക്കുട്ടന്‍, ശാന്തകുമാരി, സുധ, പരേതരായ നളിനി, ഹരി. മരുമക്കള്‍: വിപി ബാലഗംഗാധരന്‍ (റിട്ട. ഐ എസ് ആര്‍ ഒ), ജയശ്രീ, ചന്ദ്രിക (റിട്ട. അധ്യാപിക), രവീന്ദ്രന്‍ (നീലേശ്വരം), മുരളീധരന്‍(അന്നൂര്‍), പരേതനായ കലിയന്തില്‍ സതീശന്‍. സഹോദരങ്ങള്‍: പരേതരായ എ.വി കുഞ്ഞമ്പു പൊതുവാള്‍, ശേഖര പൊതുവാള്‍.

മോഷണം നടത്താൻ ശ്രമിച്ചെന്ന് ആരോപണം; ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്നു

ധാക്ക: കലാപം പുകയുന്ന ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 29 കാരനായ അമൃത് മൊണ്ടൽ എന്ന സാമ്രാട്ടാണ് കൊല്ലപ്പെട്ടത്. രാജ്ബാരിയിലെ പങ്ഷയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അമൃത് മൊണ്ടലിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, കഴിഞ്ഞ വർഷം രാജ്യം വിട്ട ഇയാൾ കുറച്ച് ദിവസം മുൻപാണ് രാജ്യത്ത് തിരിച്ചെത്തിയതെന്നും പ്രദേശവാസികൾ അറിയിച്ചു.മോഷണ ശ്രമം ആരോപിച്ച് സാമ്രാട്ടിനെയും സംഘത്തെയും പിടികൂടുകയായിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് സാമ്രാട്ടിനെ പൊലീസ് …