കൊച്ചി മേയറായി കോണ്‍ഗ്രസിലെ വി.കെ. മിനിമോളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കൊച്ചി മേയറായി കോണ്‍ഗ്രസിലെ വി.കെ. മിനിമോളെ തിരഞ്ഞെടുത്തു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയാണ് മിനിമോള്‍. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്.

മേയര്‍ പദവിയില്‍ ടേം വ്യവസ്ഥയില്‍ വീതം വെപ്പിനാണ് ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് രണ്ടര വര്‍ഷത്തിനു ശേഷം മിനിമോള്‍ സ്ഥാനമൊഴിയും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കും.

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ കണ്ണൂര്‍, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ വനിതകള്‍ക്കാണ് മേയര്‍ സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്. മേയര്‍ തെരഞ്ഞെടുപ്പിനുശേഷം ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു. കോര്‍പറേഷനിലേക്ക് എത്തിയ വി.വി. രാജേഷിന് പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് നല്‍കിയത്. സ്വതന്ത്രനായ പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page