ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് മുഖ്യപ്രതി പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

കോഴിക്കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. സംഘര്‍ഷം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ ചിത്രം പങ്കുവച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണം എന്ന അടിക്കുറുപ്പും ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

You cannot copy content of this page