കരിംനഗര്‍: അന്യജാതിക്കാനായ യുവാവുമായുള്ള പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ച 17 കാരിയായ മകളെ മാതാപിതാക്കള്‍ വിഷം കൊടുത്ത ശേഷം ശ്വാസം മുട്ടിച്ചു കൊന്നു.
തെലങ്കാന, കരിം നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.
വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് മാതാപിതാക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.







