കൊച്ചി: മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം നടന്‍ ബിനീഷ് ബാസ്റ്റിന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു.
‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനല്‍ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വര്‍ഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട്. അവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹമെന്ന് സന്തോഷ വാര്‍ത്ത പങ്കിട്ടുകൊണ്ട് ബിനീഷ് കുറിച്ചു.
പത്തുവര്‍ഷത്തിലേറെയായി സിനിമാലോകത്ത് സജീവമായ ബിനീഷ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.







