തിരുവനന്തപുരം: ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ അത്ഭതകരമായി രക്ഷപ്പെട്ടു . തിരുവനന്തപുരം ആക്കുളത്താണ് സംഭവം. കാറിലുണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും രണ്ട് സഹോദരങ്ങളുമാണ് അത്ഭതകരമായി രക്ഷപ്പെട്ടത്.
ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയാണ് ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞത്. പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട ലോറി വലത്തേക്ക് കയറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന മണല്‍ കാറിന് മുകളിലേക്ക് മറിഞ്ഞിരുന്നു.







