ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍ രാവിലെയാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് അപകടം. പരിക്കേറ്റവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നറിയുന്നു. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബസ് നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page