കണ്ണൂര്‍: ക്രിസ്തുമസ് ആഘോഷിക്കാന്‍ കണ്ണൂരിലെത്തിയ വിദേശവനിതയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ഇറ്റലി സ്വദേശിനി ജസീക്ക സെറീന അലക്‌സാണ്ടറിന്(26) നേരെ പയ്യാമ്പലം ബീച്ചിലാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന പിങ്ക് പൊലീസ് യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒന്നരമാസം മുന്‍പാണ് ജസീക്ക സെറീന ബെംഗളൂരുവിലെത്തിയത്. ക്രിസ്തുമസ് ആഘോഷത്തിനായി ചൊവ്വാഴ്ചയാണ് യുവതി കണ്ണൂരിലെത്തിയത്.







