തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സംബന്ധിച്ച് ധാരണയായി. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയുള്ള വിവി രാജേഷിനാണ് തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറാകാനുള്ള അവസരം കൈവന്നത്.
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരും മേയര്‍ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ശ്രീലേഖയുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള സീറ്റ് വാഗ്ദാനം ചെയ്തതായുമാണ് സൂചന.







