തിരുവനന്തപുരം: വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ നിന്നു 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കാട്ടാക്കട, കൊറ്റംകുഴി, തൊഴുക്കല്‍ കോണത്തെ ഷൈന്‍ കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച. ക്രിസ്തുമസ് ആഘോഷത്തിനായി ഷൈനും കുടുംബവും പള്ളിയില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളായിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. അന്വേഷണം തുടരുന്നു.







