‘പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തി; പരിശോധനയ്ക്കിടെ ഗര്‍ഭിണിയായ ഡോക്ടര്‍ക്ക് നേരെ യുവാക്കളുടെ കയ്യേറ്റം’

തിരുവല്ല: ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ യുവാക്കള്‍ ഗര്‍ഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിയ മൂന്നംഗ സംഘമാണ് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം നടത്തിയത്. ഇരവിപേരൂര്‍ സെന്റ് മേരിസ് മിഷന്‍ ആശുപത്രിയിലെ ഡോ.ജസ്റ്റിക്ക് നേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. കൈയുടെ പരുക്ക് ഗുരുതരമാണെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സര്‍ജനെ കാണിക്കണമെന്നും പറഞ്ഞതോടെയാണ് തനിക്ക് നേരെ അസഭ്യവര്‍ഷവും ആക്രമണവും നടന്നതെന്ന് ഡോക്ടര്‍ പരാതിപ്പെട്ടു.

പരുക്കേറ്റ യുവാവ് ഡോക്ടര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പുരുഷ ഡോക്ടറെയും റിസപ്ഷനിസ്റ്റിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ റിസപ്ഷനിസ്റ്റിന്റെ ഭര്‍ത്താവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആശുപത്രിയുടെ വാതില്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ഒരു മണിക്കൂറോളം ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാക്കള്‍ മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page