കണ്ണൂര്‍: അപകടകരമായ രീതിയില്‍ ട്രെയിന്‍ തടഞ്ഞതിനും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും രണ്ടു പ്ലസ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു.
തലശ്ശേരിക്കും മാഹിക്കുമിടയിലുള്ള ട്രാക്കിലായിരുന്നു വിദ്യാര്‍ത്ഥികളുടെ തമാശ എന്നു പറയുന്നു. റീല്‍ ചിത്രീകരിക്കുന്നതിനു അമിത വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്നു ട്രെയിനു ചുവപ്പു ലൈറ്റു കാണിക്കുകയും ചുവപ്പു സിഗ്നല്‍ കണ്ട ലോക്കോപൈലറ്റ് ട്രെയിന്‍ സഡന്‍ ബ്രേക്ക് ചെയ്തു നിറുത്തുകയുമായിരുന്നു. ട്രെയിന്‍ നിന്നുടനെ ക്യാമറയുമായി റീല്‍ ചിത്രീകരണം ആരംഭിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അതിസാഹസികമായി പിടിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.







