വിജയന്‍ പെരിയ മീങ്ങുന്നോനും ചാളക്കടവ് പി കുഞ്ഞികൃഷ്ണനും ഫോക്‌ലോര്‍ അവാര്‍ഡ്

കാസര്‍കോട്: കേരള ഫോക്‌ലോര്‍ അക്കാദമി 2023ലെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നു വിജയന്‍ പെരിയ മീങ്ങുന്നോനും മടിക്കൈ, ചാളക്കടവിലെ പി കുഞ്ഞികൃഷ്ണനും അവാര്‍ഡിനു അര്‍ഹരായി.വിജയന്‍ പെരിയ മീങ്ങുന്നോന്‍ അറുപതു വര്‍ഷത്തിലധികമായി തെയ്യം അനുഷ്ഠാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ദീര്‍ഘകാല സപര്യ പരിഗണിച്ചാണ് അവാര്‍ഡ്. പതിനഞ്ചാമത്തെ വയസില്‍ ആയമ്പാറ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നു പട്ടും വളയും വാങ്ങിയാണ് പണിക്കര്‍ പദവി സ്വീകരിച്ചത്. വിവിധ കാവുകളിലും ക്ഷേത്രങ്ങളിലുമായി 3000ല്‍പരം തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. പെരിയ, കുണ്ടാര്‍ സ്വദേശിയായ വിജയന്‍ …

ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്ക്

ആലപ്പുഴ : നൂറനാട് കരിമുളയ്ക്കലില്‍ കരോള്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. യുവ, ലിബര്‍ട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോള്‍ സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. യുവ ക്ലബ്ബില്‍ നിന്ന് പിരിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രൂപീകരിച്ച ക്ലബ് ആണ് ലിബര്‍ട്ടി ക്ലബ്. കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രിസ്ക ജോസഫ് ജോഫി ഡാളസിൽ അന്തരിച്ചു

പി പി ചെറിയാൻ ഡാളസ്‌ : പ്രിസ്ക ജോസഫ് ജോഫി (42 ) ഡാളസിൽ അന്തരിച്ചു.പി എം ജി സഭയുടെ മുൻ പ്രസി. പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്.ഭർത്താവ് :ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ,മക്കൾ ലേവി, ലൂക്ക്. സംസ്കാര ശുശ്രൂഷകൾ 27 ന് . പൊതുദർശനവും സംസ്‌കാരവും ശനിയാഴ്ച രാവിലെമെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.

ആലംപാടി സ്വദേശിയെ തടഞ്ഞു നിര്‍ത്തി പഴ്‌സും എ ടി എം കാര്‍ഡും കൈക്കലാക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി, സംഭവം നെല്ലിക്കുന്നില്‍

കാസര്‍കോട്: ആലംപാടി സ്വദേശിയെ തടഞ്ഞു നിര്‍ത്തി പഴ്‌സും എ ടി എം കാര്‍ഡും തട്ടിയെടുത്ത് 1,01000രൂപ തട്ടിപ്പറിച്ചതായി പരാതി. മുട്ടത്തൊടി, ആലംപാടി, മിഹ്‌രാജ് ഹൗസിലെ പി എം ഖമറുദ്ദീന്റെ പരാതിയില്‍ അനസ്, കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.ബുധനാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. ഖമറുദ്ദീനെ തടഞ്ഞു നിര്‍ത്തിയ സംഘം ഭീഷണിപ്പെടുത്തിയ ശേഷം പഴ്‌സു പിടിച്ചു പറിക്കുകയും പഴ്‌സില്‍ ഉണ്ടായിരുന്ന 2000 രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയില്‍ …

മാലോത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതരം, അപകടം ക്രിസ്തുമസ് കരോളിനു പിന്നാലെ

കാസര്‍കോട്: വെള്ളരിക്കുണ്ട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സുഹൃത്തിനു ഗുരുതരമായി പരിക്കേറ്റു. മാലോത്തെ ബിനു കുമാര്‍ -ലത ദമ്പതികളുടെ മകന്‍ മിഥുല്‍രാജ് (20)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ക്രിസ്തുമസ് കരോള്‍ സംഘത്തോടൊപ്പം സജീവമായി പങ്കെടുത്ത ശേഷം മാലോത്തേയ്ക്ക് പോവുകയായിരുന്നു മിഥുല്‍ രാജും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരുകിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. …