പാലക്കാട്: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന് ദാരുണാന്ത്യം. പാലക്കാട്, തൃത്താല, കപ്പൂരിലെ ചാത്തന്‍ പൊന്നത്ത് പറമ്പില്‍ ചന്ദ്രനാ(50)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മീന്‍ പിടിക്കാന്‍ പോയതായിരുന്നു ചന്ദ്രന്‍. ഇതിനിടയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.







