പാലക്കാട്: വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച ആള്‍ മരിച്ചു. ഒറ്റപ്പാലം, വെങ്ങശേരി, താനിക്കോട്ടില്‍ രാധാകൃഷ്ണന്‍ (59) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് സംഭവം. കിടപ്പുമുറിയില്‍ ശീതളപാനീയത്തിന്റെ കുപ്പിയില്‍ സൂക്ഷിച്ച ആസിഡ് ആണ് വെള്ളമെന്ന് കരുതി കുടിച്ചത്.
വായപൊള്ളിയതോടെയാണ് അബദ്ധം മനസ്സിലായതെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഇലക്ട്രിക് സാധനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് രാധാകൃഷ്ണന്‍. ഈ ആവശ്യത്തിനാണ് ആസിഡ് സൂക്ഷിച്ചിരുന്നത്.
ഭാര്യ: ദേവയാനി. മക്കള്‍: അമൃതാനന്ദന്, ആതിര.







