ആലപ്പുഴ : നൂറനാട് കരിമുളയ്ക്കലില്‍ കരോള്‍ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
യുവ, ലിബര്‍ട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോള്‍ സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. യുവ ക്ലബ്ബില്‍ നിന്ന് പിരിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രൂപീകരിച്ച ക്ലബ് ആണ് ലിബര്‍ട്ടി ക്ലബ്. കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.







