കാസര്‍കോട്: വെള്ളരിക്കുണ്ട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സുഹൃത്തിനു ഗുരുതരമായി പരിക്കേറ്റു. മാലോത്തെ ബിനു കുമാര്‍ -ലത ദമ്പതികളുടെ മകന്‍ മിഥുല്‍രാജ് (20)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ക്രിസ്തുമസ് കരോള്‍ സംഘത്തോടൊപ്പം സജീവമായി പങ്കെടുത്ത ശേഷം മാലോത്തേയ്ക്ക് പോവുകയായിരുന്നു മിഥുല്‍ രാജും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരുകിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ ഉണ്ടായ അപകടം നാടിനെ കണ്ണീരിലാഴ്ത്തി.








