കാസര്‍കോട്: ആലംപാടി സ്വദേശിയെ തടഞ്ഞു നിര്‍ത്തി പഴ്‌സും എ ടി എം കാര്‍ഡും തട്ടിയെടുത്ത് 1,01000രൂപ തട്ടിപ്പറിച്ചതായി പരാതി. മുട്ടത്തൊടി, ആലംപാടി, മിഹ്‌രാജ് ഹൗസിലെ പി എം ഖമറുദ്ദീന്റെ പരാതിയില്‍ അനസ്, കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. ഖമറുദ്ദീനെ തടഞ്ഞു നിര്‍ത്തിയ സംഘം ഭീഷണിപ്പെടുത്തിയ ശേഷം പഴ്‌സു പിടിച്ചു പറിക്കുകയും പഴ്‌സില്‍ ഉണ്ടായിരുന്ന 2000 രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പിന്‍ നമ്പര്‍ കൈക്കലാക്കി 99,000രൂപപിന്‍വലിച്ചതായും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







