തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ നിന്ന് കെ.എസ്.ശബരീനാഥനും ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മേരി പുഷ്പവും മത്സരിക്കും. ഇവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും തീരുമാനിച്ചിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്ക് ആര്‍.പി.ശിവജിയാണ് എല്‍.ഡി. എഫ് സ്ഥാനാര്‍ഥി.
അതേസമയം നൂറ് കൗണ്‍സിലര്‍മാരുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ 50 കൗണ്‍സിലര്‍മാരുമായി മുന്നിട്ട് നില്‍ക്കുന്ന ബിജെപിയില്‍ മേയര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പരിഗണനയില്‍ ഉള്ളതെന്നാണ് സൂചന. എന്നാല്‍ അവസാനനിമിഷം അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തീരുമാനിച്ചതോടെ വീണ്ടുമൊരു പോരാട്ടത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് കോര്‍പറേഷന്‍. വെള്ളിയാഴ്ച രാവിലെ 10.30നാണ് മേയര്‍ തിരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് ഡപ്യൂട്ടി മേയറെ തിരഞ്ഞെടുക്കും.







