കാസര്‍കോട്: സന്‍മനസ്സുള്ളവര്‍ക്ക് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് ലോകം നാളെ(ഡിസംബര്‍ 25) ക്രിസ്മസ് ആഘോഷിക്കുന്നു. പിതാവിനേയും പുത്രനേയും പരിശുദ്ധാത്മാവിനേയും വരവേല്‍ക്കുന്നതിന് നാടും വീടും ഒരുങ്ങി. പള്ളികള്‍ കേന്ദ്രീകരിച്ച് കരോളും സാന്താക്ലോസ് പര്യടനവും തുടരുകയാണ്. പള്ളികളിലും വീടുകളിലും പുല്‍ക്കൂടൊരുങ്ങി.
ക്രിസ്മസ് ട്രീകളും, നക്ഷത്ര വിളക്കുകളും തെളിഞ്ഞു. ബുധനാഴ്ച രാത്രി 12 മണിക്ക് പള്ളികളില്‍ പാതിരാ കുര്‍ബാന നടക്കും. പ്രത്യാശയുടേയും സന്തോഷത്തിന്റേയും കാത്തിരിപ്പ് ദിനത്തെ അവിസ്മരണീയ മുഹൂര്‍ത്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്. കരോളുകള്‍ പള്ളികളേയും വീടുകളേയും ഭക്തിസാന്ദ്രമാക്കുന്നു. ക്രിസ്മസ് ദിനമായ നാളെ സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കുന്നതിന് വീടുകളും ഒരുങ്ങിക്കഴിഞ്ഞു. വിഭവ സമൃദ്ധമായ ഭക്ഷണവും പലഹാരങ്ങളും ഒരുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ക്രിസ്മസ് അപ്പൂപ്പന്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ തയാറായി കഴിഞ്ഞു.
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് വിപണികള്‍ സജീവമായിരുന്നു. നക്ഷത്രങ്ങളും പുത്തനുടുപ്പുകളും വാങ്ങാനെത്തുന്നവരുടെ തിരക്ക് നഗരങ്ങളില്‍ പ്രകടമായിരുന്നു.







