കാസര്‍കോട്: നാസ്‌ക് നായന്‍മാര്‍മൂല പ്രീമിയര്‍ ലീഗ് സീസണ്‍ 6 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബര്‍ 26,27,28 തീയതികളില്‍ നായന്‍മാര്‍ മൂലയില്‍ നടക്കും. പരിപാടി 26 ന് വൈകിട്ട് മന്ത്രി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.
പ്രാദേശിക നേതാക്കളുടേയും ജനപ്രതിനിധികളുടേയും ക്രിക്കറ്റ് മത്സരം, സാമൂഹിക – മാധ്യമ പ്രവര്‍ത്തകരുടെ ക്രിക്കറ്റ് മത്സരം, യൂത്ത് വിംഗ് ക്രിക്കറ്റ് മത്സരം, അയല്‍ പ്രദേശങ്ങളിലെ ക്ലബ്ബുകളുടെ സൗഹൃദ മത്സരങ്ങള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ലക്ഷ്യമിട്ട് തയ്യല്‍ മെഷീന്‍ വിതരണവും അര്‍ഹതപ്പെട്ടവര്‍ക്കുള്ള വീല്‍ ചെയര്‍ വിതരണവും നടത്തും.
മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് മുഴുവന്‍ കായിക പ്രേമികളേയും നാസ്‌ക് നായന്‍മാര്‍മൂല സ്വാഗതം ചെയ്തു. പത്രസമ്മേളനത്തില്‍ പിബി അച്ചു(എന്‍.പി.എല്‍ ചെയര്‍മാന്‍), ഹാരിസ് എന്‍.എം(പ്രസിഡന്റ്), അബ്ബാസ് എന്‍.യു(സെക്രട്ടറി), ടി.കെ നൗഷാദ്(ട്രഷ), സംഘാടക സമിതി അംഗങ്ങളായ ഷഫീഖ് പി.ബി, ഷുക്കൂര്‍ എന്‍.എം, സിദ്ദു പിബി, കലന്ദര്‍, ശിഹാബ്, ബര്‍ഷിദ്, ഇന്തിയാസ് സംബന്ധിച്ചു.







