ബെംഗളൂരു: കര്‍ണാടകയിലെ കെ.എസ്.ആര്‍.ടി.സികളിലെ നാല് കോര്‍പ്പറേഷനുകളിലെ വനിതാ ജീവനക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്ന 18 നും 52 നും ഇടയില്‍ പ്രായമുള്ള വനിതാ ജീവനക്കാര്‍ക്ക് പ്രതിമാസം ഒരു ദിവസം ആര്‍ത്തവ അവധി അനുവദിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
അവധി ലഭിക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ അവധി ലഭിക്കുന്ന ജീവനക്കാര്‍ അത് അവരുടെ അവധിയിലോ ഹാജര്‍ രജിസ്റ്ററിലോ പ്രത്യേകം രേഖപ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.







