ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ അറസ്റ്റില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥ അറസ്റ്റില്‍. പാനൂര്‍ ചെണ്ടയാട് നിള്ളങ്ങലിലെ തെണ്ടങ്കണ്ടിയില്‍ മഞ്ജിമ പി. രാജുവിനെ (48)ആണ് ബുധനാഴ്ച രാവിലെ 6.30ന് തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി: ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ സൂപ്രണ്ടാണ് മഞ്ജിമ. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍-ബി ക്ലാസ് ലൈസന്‍സിനുവേണ്ടി പറശിനിക്കടവ് സ്വദേശിയായ ഒരാള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നു. ഈ ഫയല്‍ വേഗത്തില്‍ നീക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് പറയുന്നു. ഈ വിവരം അപേക്ഷകന്‍ വിജിലന്‍സ് ഡിവൈ എസ് പിയെ അറിയിച്ച ശേഷം മഞ്ജിമയുടെ നിര്‍ദ്ദേശം അനുസരിച്ച് റെയില്‍വേ സ്റ്റേഷന്‍ ഫ്ളാറ്റ്ഫോമില്‍ വച്ച് 6000രൂപ കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. തുടര്‍നടപടിക്കായി മഞ്ജിമയെ തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page