കോഴിക്കോട്: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചതായി പരാതി. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. കാലിനും കൈക്കും പൊള്ളലേറ്റ യുവതിയെ കോടഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പെരുവില്ലി സ്വദേശി ഷാഹിദ് റഹ്‌മാനാണ് യുവതിയെ പൊള്ളിച്ചത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.







