കൊല്‍ക്കത്ത: മുന്‍ മന്ത്രിയും സി പി എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷയുമായ പി കെ ശ്രീമതിയുടെ ബാഗ് ട്രെയിന്‍ യാത്രയ്ക്കിടയില്‍ കവര്‍ച്ച പോയി. 40,000 രൂപ, സ്വര്‍ണ്ണകമ്മല്‍, മൊബൈല്‍ ഫോണ്‍, തിരിച്ചറിയല്‍ രേഖകള്‍ അടങ്ങിയ ബാഗാണ് കൊല്‍ക്കത്തയ്ക്കു സമീപത്ത് വച്ച് കവര്‍ച്ച പോയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ബീഹാര്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി സമസ്തിപ്പൂരിലേയ്ക്ക് പോവുകയായിരുന്നു പി കെ ശ്രീമതി. കൂടെ ഏതാനും വനിതാ നേതാക്കളും ഉണ്ടായിരുന്നു.







