കാസര്‍കോട്: വാടക വീട്ടില്‍ നിന്നു രണ്ടര ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച പോയതായി പരാതി. നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ വാടക വീട്ടില്‍ താമസക്കാരനായ ആര്‍ ഡി നഗര്‍ ചൂരിയിലെ സി എം ബദര്‍ ബിലാന്റെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിനും രണ്ടരമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. വാടക വീട്ടിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയതെന്നു ബദര്‍ ബിലാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







