നഷ്ടപ്പെട്ട പൂച്ചയെ 443 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം

ന്യൂയോര്‍ക്ക്: നഷ്ടപ്പെട്ട പൂച്ചയെ 443 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം. ഹെലീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട ‘ഗാബി’യെന്ന പൂച്ചയെ ആണ് 443 ദിവസങ്ങള്‍ക്കുശേഷം നോര്‍ത്ത് കരോലിനയിലെ ഒരു കുടുംബം കണ്ടെത്തിയത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം തെക്കുകിഴക്കന്‍ മേഖലയില്‍ വീശിയടിച്ച ശക്തമായ ഹെലീന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ഗാബിയെ കാണാതായത്. ഡിസംബര്‍ 13 ന് ഗാബിയെ കണ്ടെത്തി നോര്‍ത്ത് കരോലിനയിലെ ആവറി ഹ്യൂമന്‍ സൊസൈറ്റിയിലേക്ക് കൊണ്ടുപോയി. പൂച്ചയുടെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് തൊഴിലാളികള്‍ …

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആറ് വയസ്സുകാരന് ലഭിച്ചത് ചൈനീസ് നിര്‍മ്മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ്; ജമ്മുവില്‍ അതീവ ജാഗ്രത

ശ്രീനഗര്‍: ജമ്മുവില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആറ് വയസ്സുകാരന് ചൈനീസ് നിര്‍മ്മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ് ലഭിച്ചു. പൊലീസ് ഉപയോഗിക്കുന്ന തോക്കില്‍ ഘടിപ്പിക്കാവുന്ന ചൈനീസ് നിര്‍മ്മിത ദൂരദര്‍ശിനിയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മുവിലെ സിദ്രയില്‍ നിന്നാണ് ടെലിസ്‌കോപ്പ് കണ്ടെടുത്തത്. പൊലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംഭവം അന്വേഷിക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. ചവറ് കൂനയില്‍ നിന്ന് കണ്ടെത്തിയ സാധനവുമായി ആറുവയസുള്ള കുട്ടി കളിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടെലിസ്‌കോപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസിനെ …

ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനം; കൊടിയേറി, ഇനി ഉത്സവ നാളുകള്‍

കാസര്‍കോട്: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിനും ആസ്‌ക് ഉത്സവിനും കൊടിയേറി. ക്ലബ്ബ് പ്രസിഡണ്ട് സിദ്ദിഖ് എം പതാക ഉയര്‍ത്തിയതോടെ വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.അബ്ദുറഹ്‌മാന്‍ എസ് എ, നാസര്‍, ഹാജി കെ എം. ബഷീര്‍, റഫീഖ് പി കെ, റിയാസ് ടി എ, കാദര്‍, ഹവാസ്, മുസ്തഫ, നിസാര്‍, ലത്തീഫ്, ഹാരിസ് സി എച്ച് എം, റസാക്ക്, ഹക്കീം എം, ആസിഫ് ബി എ, ദാവൂദ്, ഷാഫി, കാദര്‍, റഫീഖ്, സിദ്ദീഖ്, ഗപ്പു സംബന്ധിച്ചു.

ഏതിനം മീനോ ആയിക്കോട്ടെ, എത്ര വേണമെങ്കിലും റെഡി: തലപ്പാടിയില്‍ വൈവിദ്ധ്യമാര്‍ന്ന വമ്പന്‍ മത്സ്യമാര്‍ക്കറ്റ്

തലപ്പാടി: ഏത് കാലാവസ്ഥയിലും അഭിരുചിക്കൊത്ത മത്സ്യവുമായി തലപ്പാടിയില്‍ മത്സ്യ വിപണി പ്രവര്‍ത്തനമാരംഭിച്ചു.അഭിരുചിക്കൊത്ത മത്സ്യം ഇവിടെ കിട്ടുമെന്നത് മത്സ്യ ഭക്ഷണ പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുന്നു. വൈകുന്നേരത്തോടെ സജീവമാവുന്ന മാര്‍ക്കറ്റില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മീന്‍ വാങ്ങാന്‍ ധാരാളമാളുകള്‍ വൈകുന്നേരങ്ങളില്‍വിവിധ സ്ഥലങ്ങളില്‍ നിന്നു തലപ്പാടിയില്‍ എത്തുന്നു. അയക്കൂറ, സ്രാവ്, ആവോലി, ബാമീന്‍, ചെമ്മീന്‍, ഏരി പോലത്തെ വമ്പന്‍ മത്സ്യങ്ങള്‍ക്കൊപ്പം അയലയും മത്തിയും പോലുള്ള ചെറുമത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. പല സ്ഥലങ്ങളിലും നിരവധി മത്സ്യമാര്‍ക്കറ്റുകള്‍ വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അവിടങ്ങളിലൊന്നും ലഭിക്കാത്തത്ര മത്സ്യങ്ങള്‍ ഈ …

റെയില്‍വേ സ്റ്റേഷന് സമീപം ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവം; ആറുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: റെയില്‍വേ സ്റ്റേഷന് സമീപം സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ചെര്‍ക്കള സ്വദേശിയും ഷാനു ബസിന്റെ ഡ്രൈവറുമായ മുഹമ്മദ് ശിഹാബാ(26)ണ് അക്രമത്തിന് ഇരയായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. റെയില്‍വേ സ്‌റ്റേഷന് സമീപം ബസ് എത്തിയപ്പോള്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തുണ്ടായിരുന്ന ഒരുസംഘം ആളുകള്‍ ബസില്‍ കയറി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് ശിഹാബ് പറയുന്നു. ബസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിന് കാരണമായതെന്നാണ് വിവരം. ഡ്രൈവറെയും കണ്ടക്ടറെയും …

പാക്ക് ചാരപ്പണിക്ക് പ്രതിഫലം വാങ്ങി ഉഡുപ്പി ഷിപ്പ് യാര്‍ഡിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം; ഒരാള്‍കൂടി പിടിയില്‍

മംഗളൂരു: പാക്കിസ്ഥാന് വേണ്ടി ഉഡുപ്പി ഷിപ്പ് യാര്‍ഡിലെ തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഗുജറാത്ത് ആനന്ദ് താലൂക്കിലെ കൈലാസ് നഗരിയില്‍ താമസിക്കുന്ന ഹിരേന്ദ്ര കുമാറി(34)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ സംഭവത്തില്‍ ഉഡുപ്പി ഷിപ്പ് യാര്‍ഡിലെ തൊഴിലാളികളും ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പിടിയിലായ ഹിരേന്ദ്ര കുമാര്‍ സ്വന്തം പേരില്‍ എടുത്ത മൊബൈല്‍ സിം കാര്‍ഡ് മുഖ്യപ്രതിക്ക് പണത്തിനു പകരമായി നല്‍കിയിരുന്നു. മാല്‍പെയിലെ …

രണ്ട് മാസമായി നാട്ടില്‍ ഭീതി പരത്തിയിരുന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി; പിടിയിലായത് ആടിന്റെ മാംസം തിന്നാനെത്തിയപ്പോള്‍

റാന്നി: നാടിനെ ഭീതിയിലാഴ്ത്തിയ കടുവ രണ്ടുമാസത്തിനുശേഷം വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. തിങ്കളാഴ്ച രാവിലെയാണ് കടുവയെ കൂടിനകത്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആടിന്റെ മാംസം തിന്നാനെത്തിയപ്പോഴാണ് കടുവ കുടുങ്ങിയത്. ഇതോടെ കടുവാ ഭീതിയില്‍ കഴിഞ്ഞ റാന്നി വടശ്ശേരിക്കര കുമ്പളത്താമണ്ണുകാര്‍ ആശ്വാസത്തിലായി. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്. വനാതിര്‍ത്തിയില്‍ ഒരു മാസം മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. കഴിഞ്ഞദിവസം മേയാന്‍ വിട്ടിരുന്ന ആടിനെ കടുവ പിടികൂടിയിരുന്നു. കൂടിന് സമീപത്തു നിന്ന് കണ്ടെത്തിയ ഈ …

‘ഇന്ത്യ ഹിന്ദു രാഷ്ട്രം’; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ 100-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്‌കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കും. സത്യം അതായതിനാല്‍ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല- മോഹന്‍ ഭാഗവത് പറഞ്ഞു. കിഴക്ക് സൂര്യന്‍ ഉദിക്കുന്നു. അത് എന്നുമുതലാണെന്ന് നമ്മള്‍ക്കറിയില്ല. അപ്പോള്‍, അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി …

പിന്‍വാതില്‍ സര്‍വ്വത്ര

നാരായണന്‍ പേരിയ പ്രവേശനം പിന്‍വാതിലിലൂടെ -അധികാരം കൈയാളുന്നവരുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും അല്ലെങ്കില്‍ കോഴ എന്ന കൈക്കൂലി കൊടുക്കുന്നവര്‍ക്ക്. കൂടക്കൂടെ കേള്‍ക്കാറുള്ള ആരോപണം.നിയമനാര്‍ഹരല്ലാത്ത അയോഗ്യര്‍ക്ക് നിയമനം നല്‍കുക. ഉദ്യോഗക്കയറ്റത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. അപ്പോള്‍, യോഗ്യതയുള്ളവര്‍ അവഗണിക്കപ്പെടും;യോഗ്യതയുണ്ടായിട്ടും പുറത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ.ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും, രണ്ട് പതിറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടില്‍ നടന്ന പിന്‍വാതില്‍ നിയമന മാമാങ്കം. ജില്ലാ സഹകരണ ബാങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ മിനിമം യോഗ്യതയും അതിനപ്പുറമുള്ളവര്‍ പ്രതീക്ഷയോടെ അപേക്ഷിച്ചു.പരീക്ഷ നടത്തി. ആയിരക്കണക്കിന് അപേക്ഷകര്‍ പരീക്ഷയെഴുതി. നിയമനോത്തരവ് …

ജില്ലയിൽ യുഡിഎഫ് നേടിയ ചരിത്ര വിജയത്തിനിടയിൽ അധികാര തർക്കം: വിജയത്തിന്റെ ശോഭ കെടുത്തുമെന്നു ആശങ്ക:ഫോർമുലയ്ക്ക് ജില്ലാ നേതൃത്വം

കാസർകോട് : മഞ്ചേശ്വരം, കാസർകോട് ,ഉദുമ മണ്ഡലത്തിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള എല്ലാ പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനത്തിനായി ഒന്നിലധികം അവകാശവാദങ്ങൾ ഉയരുന്നു.വൻ വിജയത്തിനും വിജയാഘോഷത്തിനുമിട യിൽ ഇത് പാർട്ടിക്ക് വലിയ തലവേദനയാവുന്നു. കാസർകോട് നഗരസഭയടക്കം എല്ലായിടത്തുംചെയർമാൻ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾക്ക് പ്രമുഖരായ ഒന്നിലധികം സ്ഥാനാർഥികൾ രം ഗത്തു നിലയുറപ്പിച്ചു കഴിഞ്ഞു. കാസർകോട് നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തിനും രണ്ടുപേർ രംഗത്തുണ്ട്.കെഎം ഹനീഫും ,ഹമീദ് ബെദി രയുമാണ് രംഗത്തുള്ളത്. മംഗൽപാടി പഞ്ചായത്തിൽ പ്രസിഡണ്ട് പ്രസ്ഥാനത്തിനു തർക്കം മുറുകുന്നു. …

ചെറുവത്തൂരിലെ മദീന കൂള്‍ബാര്‍ ഉടമ കാടങ്കോട്ടെ എം അസൈനാര്‍ ഹാജി അന്തരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂരിലെ മദീന കൂള്‍ ബാര്‍ ഉടമ കാടങ്കോട്ടെ എം അസൈനാര്‍ ഹാജി(80) അന്തരിച്ചു.ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് ജുമാ മസ്ജിദ് മുന്‍ ട്രഷററായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷുഹൈബ്(വ്യാപാരി, ചെറുവത്തൂര്‍), ഖുബൈബ്(ദുബൈ), മുഹമ്മദ് കുഞ്ഞി (മദീന കൂള്‍ ബാര്‍ ചെറുവത്തൂര്‍), സീനത്ത്. മരുമക്കള്‍: സിനീന, സഫീന, ശറഫുദ്ധീന്‍(ദുബായ്), ഹംന.സഹോദരങ്ങള്‍: ബീഫാത്തിമ, ഖദീജ, പരേതരായ, മുഹമൂദ്, മജീദ്, അബ്ബാസ്, കുഞ്ഞാമിന.

കരിന്തളത്തെ വയോധികയുടെ മരണം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

കാസർകോട്: കരിന്തളത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണത്തിന് കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരിന്തളം തോളേനി മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പി. ലക്ഷ്മിക്കുട്ടിയമ്മയെ ശനിയാഴ്ച രാത്രിയിലാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന പ്രാഥമിക വിവരമുള്ളത്. പൊലീസ് സർജൻ്റെ നേതൃത്വത്തിലാണ് പോസ്‌റ്റ് മോർട്ടം പൂർത്തിയാക്കിയത്. 80കാരിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഹൃദയത്തിന് 90 ശതമാനത്തോളം ബ്ലോക്ക് ഉള്ളതായാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. …