പൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രണയം; എതിര്‍ത്ത പിതാവിനെ മകള്‍ ഉറക്കഗുളിക നല്‍കി മയക്കി, പിന്നാലെ കാമുകന്‍ കുത്തിക്കൊന്നു

അഹമ്മദാബാദ്: പ്രണയബന്ധത്തെ എതിര്‍ത്ത പിതാവിനെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം കാമുകനെ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45 കാരനായ ഷന ചാവ്ഡയാണ് ആക്രമണത്തിനിരയായത്. ഫോണ്‍ എടുക്കാത്തിതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചുവന്നപ്പോഴാണ് ഷന ചാവ്ഡയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരം മുഴുവന്‍ കുത്തേറ്റതിന്റെ പാടുകള്‍ കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷന ചാവ്ഡയുടെ സഹോദരന്റെ പരാതിയില്‍ പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യത്തിന്റെ ചുരുളഴിയുന്നത്. ഷന ചാവ്ഡയുടെ 17 കാരിയായ മകള്‍ക്ക് 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പിതാവ് ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. രഞ്ജിത്ത് വഘേല വരുമെന്ന് ഭയപ്പെടുന്നതിനാല്‍ രാത്രികാലങ്ങളില്‍ മകളെ ഭാര്യയ്ക്കൊപ്പം കിടത്തി ഷന ചാവ്ഡ മുറിയുടെ വാതില്‍ കുറ്റിയിടുമായിരുന്നു.
ഇത് മനസിലാക്കിയ പെണ്‍കുട്ടി വ്യാഴാഴ്ച രാത്രി ഭക്ഷണത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് പിതാവിനെ മയക്കി കിടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ രഞ്ജിത്ത് വഘേലയെയും സുഹൃത്തായ ഭവ്യ വാസവയെയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രഞ്ജിത്തും സുഹൃത്തും ചേര്‍ന്ന് ഷന ചാവ്ഡയെ വീടിന് പുറത്തേക്ക് എടുത്തുകൊണ്ടു പോയ ശേഷം കുത്തിക്കൊലപ്പെടുത്തി. ഈ ദൃശ്യം ജനലിലൂടെ കണ്ടുനിന്ന് പിതാവ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പെണ്‍കുട്ടി കിടക്കാന്‍ പോയത്. തങ്ങളുടെ പ്രണയം അംഗീകരിക്കാത്തതില്‍ പെണ്‍കുട്ടിക്ക് പിതാവിനോട് കടുത്ത പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൂന്നാമത്തെ ശ്രമത്തിലാണ് പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തിയതെന്ന് വഡോദര ജില്ലാ പൊലീസ് സൂപ്രണ്ട് സുശീല്‍ അഗര്‍വാള്‍ പറഞ്ഞു. കൊലപാതകം നടന്ന ദിവസം ഉറക്ക ഗുളിക കലര്‍ത്തിയ വെള്ളം മാതാവ് തുപ്പിക്കളഞ്ഞതിനാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് രഞ്ജിത്തിനൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോയപ്പോയിരുന്നു. പിതാവിന്റെ പരാതിയില്‍ പോക്സോ നിയമപ്രകാരം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം, വീണ്ടും ബന്ധം സ്ഥാപിക്കുകയും പിതാവിനെ കൊന്ന് ഓടിപ്പോകാന്‍ പദ്ധതിയിടുകയും ചെയ്യുകയായിരുന്നു. ഉറക്കഗുളികകളുടെ എവിടെ നിന്ന് ലഭിച്ചുവെന്നും കുറ്റകൃത്യത്തില്‍ ഉപയോഗിച്ച ആയുധം എവിടെ ഉപേക്ഷിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടാതെ മറ്റാര്‍ക്കെങ്കിലും പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page