ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ കൂലി വര്‍ധിപ്പിച്ചു. വര്‍ധിച്ച ടിക്കറ്റ് നിരക്ക് ഡിസംബര്‍ 26ന് പ്രാബല്യത്തില്‍വരും. എന്നാല്‍ നഗരപ്രദേശങ്ങള്‍ക്ക് പുറത്തുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ദൂരയാത്രയ്ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. 215 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘ ദൂരയാത്രയ്ക്ക് ജനറല്‍ കോച്ചിലെ യാത്രയ്ക്ക് നിലവിലുള്ള ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല. 215 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രയ്ക്ക് ഓരോ കിലോമീറ്ററിനും ഒരുപൈസ് വര്‍ധിക്കും. മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ നോണ്‍ എസി കോച്ചുകളില്‍ 215 കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും രണ്ട് പൈസ വീതം വര്‍ധിക്കും. എസി കോച്ചുകളിലെ യാത്രയ്ക്കും കിലോമീറ്ററിന് 2 പൈസ വര്‍ധിപ്പിച്ചിട്ടുണ്ട്. 500 കിലോമീറ്റര്‍ നോണ്‍ എസി കോച്ചിലെ യാത്രയ്ക്ക് 10 രൂപ കൂടുതല്‍ വര്‍ധിക്കുന്നതാണ്. റെയില്‍വേ ശൃംഗലയും അതിന്റെ പ്രവര്‍ത്തനവും അടിസ്ഥാന സൗകര്യവും കഴിഞ്ഞ 10 വര്‍ഷത്തിനിടിയില്‍ ഉണ്ടായിട്ടുള്ള വികസനങ്ങള്‍ പരിഗണിച്ചാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഇപ്പോഴത്തെ ചാര്‍ജ് വര്‍ധനവിലൂടെ വര്‍ഷം 600 കോടി രൂപ അധിക വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. റെയില്‍വേയുടെ സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ടെന്ന് ഇത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. റെയില്‍വേ ജീവനക്കാര്‍ക്ക് 1,15,000 കോടി രൂപ ശമ്പളവും 60,000 കോടി രൂപ പെന്‍ഷനും നല്‍കാന്‍ വേണ്ടിവരുന്നു. 2024 സാമ്പത്തീക വര്‍ഷത്തെക്കാള്‍ ശമ്പളത്തിനും പെന്‍ഷനുമായി 2,63,000 കോടി രൂപ വേണ്ടിവന്നു. ഈ തുക കണ്ടെത്തുന്നതിനാണ് ചരക്ക് കൂലിയിലും യാത്രാകൂലിയിലും വര്‍ധനവ് അനിവാര്യമാകുന്നത് എന്ന് റെയില്‍വേ വെളിപ്പെടുത്തി.







