കായിക അധ്യാപകന്റെ മൃതദേഹം കിണറില്‍, ഉള്ളാള്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഉള്ളാള്‍: കൊട്ടേക്കര്‍ കൊണ്ടാനയില്‍ കായിക അധ്യാപകനെ വീട്ടു കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നരിങ്കണ ഗവ. കല്ലറകൊടി സ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ പ്രഭാകര്‍ ജോഗി(51)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സ്‌കൂള്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രഭാകര്‍ ഉച്ചില സ്‌കൂളില്‍ മകളെ വിട്ടിട്ട് വീട്ടിലേക്ക് മടങ്ങി വന്നിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ഭാര്യയെയും മകനെയും കൂട്ടി സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ പ്രഭാകറിനെ കാണാതാവുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. …

അവസാനത്തെ അമേരിക്കൻ പെനികൾ 140 കോടി രൂപയ്ക്കു ലേലത്തിൽ വിറ്റു!

പി പി ചെറിയാൻ ഫിലാഡൽഫിയ :അമേരിക്കയിൽ ‘പെനി ‘ (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ നടന്ന ലേലത്തിൽ നാണയങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റു ! 1793-ൽ തുടങ്ങിയ പെനി നാണയങ്ങളുടെ 232 വർഷത്തെ ചരിത്രം അവസാനിച്ചു . അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായ ഈ നാണയത്തോടുള്ള ആദരസൂചകമായി 232 സെറ്റുകൾ ലേലം ചെയ്തു. നവംബറിൽ ഉൽപ്പാദനം അവസാനിച്ച ശേഷം നടന്ന ലേലത്തിൽ 232 സെറ്റ് നാണയങ്ങൾ ആകെ 16.76 ദശലക്ഷം ഡോളറിനാണ് (ഏകദേശം 140 കോടി …

ട്രംപിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി മല്ലിക ഷെരാവത്ത്

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഈ ക്ഷണം തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന് താരം പ്രതികരിച്ചു. ഡിസംബർ 18-നായിരുന്നു വൈറ്റ് ഹൗസിൽ ക്രിസ്മസ് സ്വീകരണം. ആഘോഷത്തിൽ പങ്കെടുത്ത താരം, വൈറ്റ് ഹൗസിലെ ക്രിസ്മസ് അലങ്കാരങ്ങളുടെ ചിത്രങ്ങളും ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യുന്ന വീഡിയോയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞത് …

ആസിഡ് ആക്രമം : പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് എഫ്.ബി.ഐ 5,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു

പി പി ചെറിയാൻ ജോർജിയ: അമേരിക്കയിലെ ജോർജിയയിലുള്ള സാവന്നയിൽ പാർക്കിലൂടെ നടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി എഫ്.ബി.ഐ അന്വേഷണം ഊർജിതമാക്കി. ഡിസം. 10-ന് ഫോർസിത്ത് പാർക്കിന് സമീപം വെച്ച് 46-കാരിയായ ആഷ്‌ലി വാസിലീവ്സ്കിക്കാണ് ആക്രമണമേറ്റത്. ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഇവർ ചികിത്സയിലാണ്. ഡിസംബർ 10 രാത്രി 7 നും 8:30 നുമിടയിൽ വീട്ടുവാതിൽക്കലെ ക്യാമറ ദൃശ്യങ്ങളോ സെക്യൂരിറ്റി ദൃശ്യങ്ങളോ ഉണ്ടെങ്കിൽ നൽകണമെന്ന് അധികൃതർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. പ്രതിഫലം: പ്രതിയെ പിടികൂടാൻ …

പനയാല്‍ കോട്ടപ്പാറയിലെ പ്രമുഖ കര്‍ഷക ഉച്ചിര അമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, കോട്ടപ്പാറ, വള്ളിയാലുങ്കാലിലെ പരേതനായ കാടന്‍ ചന്തു മണിയാണിയുടെ ഭാര്യ വേളായി ഉച്ചിര അമ്മ (91) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രമുഖ കര്‍ഷകയായിരുന്നു ഉച്ചിര അമ്മ.മക്കള്‍: പാര്‍വ്വതി, പരേതരായ നാരായണന്‍, ഗോവിന്ദന്‍.

ബെദ്രംപള്ള പള്ളിയില്‍ കവര്‍ച്ച

കാസര്‍കോട്: എന്‍മകജെ, ബെദ്രംപള്ള ബദര്‍ ജുമാമസ്ജിദില്‍ കവര്‍ച്ച. മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരക്കകത്ത് ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന 15000 രൂപ കവര്‍ന്നു. വ്യാഴാഴ്ച രാത്രി 9 മണിക്കും വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പള്ളിയുടെ പടിഞ്ഞാറെ മൂലയിലുള്ള മുറിയിലാണ് ഭണ്ഡാരം സൂക്ഷിച്ചിരുന്നത്. ബെദ്രംപള്ളയിലെ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കേരളത്തിലെ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഉയര്‍ത്തും: മന്ത്രി പി.എ മുഹമ്മദ് റിയാസ്; ബേക്കല്‍ ഫെസ്റ്റിവലിന് തുടക്കം

കാസര്‍കോട്: സംസ്ഥാനത്തെ പഴയതും പുതിയതുമായ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 31 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന ബേക്കല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ മണിരത്‌നം, സിനിമാനടി മനീഷ കൊയ്‌രാള, ഛായാഗ്രഹന്‍ രാജീവ് മേനോന്‍ എന്നിവര്‍ക്കൊപ്പം മന്ത്രി ഭദ്രദീപം കൊളുത്തി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.മലബാറില്‍ ടൂറിസം വളര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ബേക്കല്‍ കേന്ദ്രീകരിച്ചു ആരംഭിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.കേരളത്തിലെ പഴയതും പുതിയതുമായ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് …

തായലങ്ങാടി ജുമാ മസ്ജിദിലെ മുക്രിഇസ്മായിൽ അന്തരിച്ചു

കാസർകോട്: തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് മുക്രിയും തായലങ്ങാടി പള്ളിക്കണ്ടത്തിൽ താമസക്കാരനുമായ ഇസ്മായിൽ (73) അന്തരിച്ചു. ഖിളർ ജുമാ മസ്ജിദിൽ 40 വർഷത്തോളമായി പള്ളി പരിപാലനവുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യ: ഹാജറ.മക്കൾ: ഷാഹുൽ ഹമീദ്, സുമയ്യ , അസ്ഹറുദ്ധീൻ, ഗഫൂർ, ആഷിഖ്, പരേതനായ റഫീഖ്. മരുമക്കൾ: ഫൗസിയ ,ബഷീർ, മുബീന, സാഹിറ. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, മുഹമ്മദ് കുഞ്ഞി , ഇബ്രാഹിം, നഫീസ , പരേതനായ അബ്ദുല്ല കുഞ്ഞി.

കായിക മേളയ്ക്കിടയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കായികമേളയ്ക്കിടയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. കുണിയയിലെ കെ. അബ്ദുള്ളയുടെ മകന്‍ കെ. അഷ്‌റഫ് (51) ആണ് മരിച്ചത്. കുണിയ എമിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ ബസ് ഡ്രൈവറാണ്.പെരിയ, നവോദയ സ്‌കൂളിനു സമീപത്തെ എമിന്‍ സ്‌കൂളില്‍ ശനിയാഴ്ച കായികമേളയായിരുന്നു. കായികമേളയില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ അഷ്‌റഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച പുലര്‍ച്ചെ കുണിയയിലെ വീട്ടിലെത്തിച്ച മൃതദേഹം കാണുന്നതിന് നൂറുകണക്കിനു ആള്‍ക്കാര്‍ …

കോട്ടിക്കുളത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റി വച്ച നിലയില്‍

കാസര്‍കോട്: കോട്ടിക്കുളത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ശനിയാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം. റെയില്‍വെ സ്‌റ്റേഷന്റെ തെക്കുഭാഗത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റി വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി സ്ലാബ് നീക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ ഫെസ്റ്റ് ആരംഭിച്ച ദിവസമുണ്ടായ സംഭവം അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കോട്ടിക്കുളത്ത് അട്ടിമറി …

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്; മുൻകൂർ റൂം ബുക്കിങ്ങിന്റെ പേരിൽ നിരവധി പേരിൽനിന്ന് പണം വാങ്ങി തട്ടിപ്പ്, രാജസ്ഥാൻ സ്വദേശി പിടിയിൽ

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി റൂം ബുക്കിങ്ങിന്റെ പേരിൽ നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ആൽവാർ ജില്ലയിലെ ദഖാപുരിയിൽ താമസിക്കുന്ന നാസിർ ഹുസൈനെ(21)യാണ് കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ബുക്കിംഗ് രസീതികൾ നൽകി ഭക്തരിൽ നിന്ന് പണം പിരിച്ചെടുത്തതായി മൂകാംബിക ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് കുന്ദാപുര ഡിവൈഎസ്പി എച്ച്ഡി കുൽക്കർണിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. …

യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി; ദുരൂഹത

തൃശ്ശൂർ: യുവതിയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ വെസ്റ്റ് സ്വദേശിനി സുല്‍ഫത്ത്(38) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അടുക്കള ഭാഗത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സമീപത്ത് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.തൃപ്രയാറില്‍ തയ്യല്‍ക്കട നടത്തിവരികയായിരുന്നു സുല്‍ഫത്ത്. ഇടയ്ക്ക് വീട്ടില്‍ ഇരുന്ന് വസ്ത്രങ്ങള്‍ തയ്ച്ച ശേഷം കടയില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സുല്‍ഫത്ത് തയ്ച്ച വസ്ത്രങ്ങള്‍ കടയില്‍ കൊണ്ടുപോയി കൊടുക്കാന്‍ പോയതായിരുന്നു ഭര്‍ത്താവും ഒപ്പം മകളും. ഇതിനിടെ തയ്ച്ച വസ്ത്രങ്ങള്‍ …

പടന്ന ഗണേഷ് മുക്കിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റിച്ചു ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. വലിയപറമ്പ് പൊയ്യക്കടവ് സ്വദേശി വിവി റഫീഖ് (48) ആണ് മരിച്ചത്. ഈ മാസം അഞ്ചിന് പടന്ന ഗണേഷ് മുക്കിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച മരണപ്പെട്ടു. പൊയ്യക്കടവ് മഹല്ല് ജുമാഅത്ത് ജോയിൻസെക്രട്ടറി ആയിരുന്നു. മുഹമ്മദ് കുഞ്ഞിയുടെയും ഖബിലയുടെയും മകനാണ്. ഹബീറയാണ് ഭാര്യ. മകൻ മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുള്ള, ഫൈസൽ, തസ്ലീമ.