പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഈ ക്ഷണം തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയാണെന്ന് താരം പ്രതികരിച്ചു.
ഡിസംബർ 18-നായിരുന്നു വൈറ്റ് ഹൗസിൽ ക്രിസ്മസ് സ്വീകരണം. ആഘോഷത്തിൽ പങ്കെടുത്ത താരം, വൈറ്റ് ഹൗസിലെ ക്രിസ്മസ് അലങ്കാരങ്ങളുടെ ചിത്രങ്ങളും ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യുന്ന വീഡിയോയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ കഴിഞ്ഞത് തികച്ചും അവിശ്വസനീയമായ അനുഭവമാണെന്ന് മല്ലിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിനെ തന്റെ കരിയറിലെ തന്നെ സവിശേഷമായ നിമിഷമായി താരം വിശേഷിപ്പിച്ചു .
മല്ലിക ഷെരാവത്തിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിക്കുന്നത് ഇതാദ്യമല്ല. 2011-ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ‘വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിലും’ അവർ പങ്കെടുത്തിരുന്നു.







