ന്യൂഡല്‍ഹി: ക്രിസ്മസ് -പുതുവര്‍ഷം പ്രമാണിച്ച് ഇന്ത്യന്‍ റെയില്‍വേ 244 സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദേശീയതലത്തില്‍ റെയില്‍വേയുടെ എട്ടു മേഖലകളിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ ട്രെയിനുകളുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ വീണ്ടും വര്‍ധിപ്പിക്കുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് രൂക്ഷമായിട്ടുള്ള പ്രമുഖ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ അധിക സര്‍വീസുകള്‍ ആരംഭിക്കുന്നത്. സതേണ്‍ റെയില്‍വേ മംഗളൂരു, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ഛത്രപതി ശിവജി മഹാരാജ് ടര്‍മിനസ് സ്‌റ്റേഷനില്‍ നിന്ന് കാര്‍മാലിയിലേക്കും, ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കും കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ പ്രമുഖ നഗരങ്ങളായ പൂനെ സംഗനാര്‍, നാഗ്പൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.







