കണ്ണൂര്‍: കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ 14 കാരന്‍ പാലക്കാട്ടെ കുടുംബവീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരോട് ചക്കരക്കല്‍ റോഡില്‍ ബസ് സ്റ്റോപ്പിന് സമീപം നഫീസ മന്‍സിലില്‍ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകന്‍ റിയാന്‍ (14) ആണ് മരിച്ചത്.
കാഞ്ഞിരോട് കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. കാഞ്ഞിരോട് കെ.എം.ജെ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റാണ് പിതാവ് നിഷാദ്. പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള മാതാവിന്റെ വീട്ടില്‍ ശനിയാഴ്ച ഉച്ചക്ക് എത്തിയതായിരുന്നു. സന്ധ്യയ്ക്ക് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.







