കണ്ണൂര്‍: പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ രാജിന്റെ കൈയിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിപിന്‍ രാജിന്റെ സുഹൃത്താണ് പുറത്തുവന്നിരിക്കുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റീല്‍സ് ചിത്രീകരിക്കുമ്പോഴാണ് സ്‌ഫോടക വസ്തു വിപിന്റെ കൈയിലിരുന്ന് പൊട്ടിയതെന്ന് ദൃശ്യം തെളിയിക്കുന്നുണ്ട്. ഗുണ്ട് കത്തിച്ച ശേഷം വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ അത് കൈയിലിരുന്ന് പൊട്ടുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. നിലവില്‍ വിപിന്‍ രാജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കണ്ണൂര്‍ പിണറായി കനാല്‍ക്കരയിലാണ് സംഭവം. നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാൽ ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് യുവാവ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്. സംഭവത്തിൽ സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുമ്പ് കാപ്പ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദവും രൂപംകൊണ്ടിരുന്നു. അപകടമുണ്ടായ് പടക്കം പൊട്ടിയതാണെന്നായിരുന്നു പിണറായി പൊലീസ് എഫ്ഐആറിലാണ് വ്യക്തമാക്കിയിരിക്കുന്നത്.







