ഹൈദരാബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. രണ്ട് മാസം മുന്‍പ് വിവാഹിതരായ ആന്ധ്രപ്രദേശിലെ കെ സിംഹാചലം (25), ഭാര്യ ഭവനി (19) എന്നിവരാണ് മരിച്ചത്. ട്രെയിനിന്റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്നു ദമ്പതിളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വിജയവാഡയിലെ ബന്ധുക്കളെ കാണാന്‍ പോകുകയായിരുന്നു. ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു സിംഹാചലം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പാളത്തിന് സമീപം മൃതദേഹങ്ങള്‍ കണ്ട ട്രാക്ക് മാന്‍ ആണ് പൊലീസിനെ വിവരം അറിയിച്ചത്.







