ബെംഗളൂരു: വീടിന് മുന്നിലെ റോഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരനെ ചവിട്ടി വീഴ്ത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുന്‍ ജിം പരിശീലകന്‍ അറസ്റ്റില്‍. ബെംഗളൂര്‍ ത്യാഗരാജനഗറിലെ രഞ്ജന്‍ എന്ന രഞ്ജിത്ത് ആണ് അറസ്റ്റിലായത്. ഡിസംബര്‍ 14 ന് നടന്ന സംഭവത്തിന്റെ സിസടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
നീവ് ജെയിന്‍ എന്ന കുട്ടിയെ ആണ് ചവിട്ടി വീഴ്ത്തിയത്. മറ്റ് കുട്ടികളോടൊപ്പം മുത്തശ്ശിയുടെ വീടിനടുത്ത് കളിക്കുമ്പോഴാണ് സംഭവം. കുട്ടിയുടെ അമ്മ ദീപിക ജെയിന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മകനെ ഒരു ഫുട്‌ബോള്‍ പോലെ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് പുരികത്തിന് മുകളില്‍ രക്തസ്രാവവും കൈകളിലും കാലുകളിലും പരിക്കേറ്റതായും കുട്ടിയുടെ അമ്മ ആരോപിച്ചു.







