ദിസ്പുര്‍: ആസാമിലെ ഹൊജായ് ജില്ലയില്‍ റെയില്‍പാളത്തില്‍ കയറിയ ആനക്കൂട്ടത്തെ ഇടിച്ച് സായ് രംഗ-ന്യൂഡല്‍ഹി രാജധാനി-എക്‌സ്പ്രസിന്റെ അഞ്ചു ബോഗികള്‍ മറിഞ്ഞു. ട്രെയിന്റെ എഞ്ചിനും പാളം തെറ്റി. ഭാഗ്യം കൊണ്ട് യാത്രക്കാര്‍ക്കു അപകടമൊന്നുമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ എട്ട് ആനകള്‍ ചത്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഹൊജായ് ജില്ലയിലെ ചങ്ജുരൈ വനമേഖലയിലാണ് അപകടമുണ്ടായതെന്നു ഫോറസ്റ്റ് അധികൃതര്‍ വിശദീകരിച്ചു. പുലര്‍ച്ചെ ഇതുവഴി ഓടേണ്ടിയിരുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ മറ്റു ലൈനുകളിലൂടെ തിരിച്ചു വിട്ടു. അപകടമുണ്ടായ പാളത്തില്‍ സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിനു തിരക്കിട്ട അറ്റകുറ്റപ്പണികള്‍ തുടരുന്നു.







