മരുന്ന് വില കുറയ്ക്കാനൊരുങ്ങി ട്രംപ്; ആശങ്കയിലായി ഇന്ത്യൻ ഫാർമ കമ്പനികൾ

പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ മരുന്ന് വില കുത്തനെ കുറയ്ക്കുന്നതിനു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ നയം ഇന്ത്യൻ മരുന്ന് നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായേക്കും. അമേരിക്കയിലെ മരുന്ന് വില മറ്റ് വികസിത രാജ്യങ്ങളിലെ കുറഞ്ഞ നിരക്കിന് തുല്യമാക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം.

മരുന്ന് കമ്പനികളുമായും വിദേശ രാജ്യങ്ങളുമായും ചർച്ച നടത്തി മരുന്ന് വിലയിൽ 400 മുതൽ 600 ശതമാനം വരെ കുറവ് വരുത്തുമെന്ന് ട്രംപ് അവകാശപ്പെട്ടു.

മരുന്നുകൾ കുറഞ്ഞ നിരക്കിൽ നേരിട്ട് വാങ്ങുന്നതിനായി ‘TrumpRx.gov’ എന്ന വെബ്‌സൈറ്റ് ജനുവരി മുതൽ പ്രവർത്തനമാരംഭിക്കും. ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇത് പ്രയോജനപ്പെടും.

അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഗുളികകളും ജനറിക് മരുന്നുകളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ നയം മരുന്ന് കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചേക്കാം.

മരുന്ന് വില കുറയ്ക്കാൻ തയ്യാറാകാത്ത വിദേശ രാജ്യങ്ങൾക്കെതിരെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കുമെന്നു ട്രംപ് മുന്നറിയിച്ചു .

അമേരിക്കൻ വിപണിയെ ഏറെ ആശ്രയിക്കുന്ന സൺ ഫാർമ, ഡോ. റെഡ്ഡീസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികൾക്ക് ട്രംപിന്റെ ഈ നീക്കം വലിയ വെല്ലുവിളിയാണ് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page