പി പി ചെറിയാൻ
ഡാലസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസിന്റെ ആഭിമുഖ്യത്തിൽ “ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ റവ. ഡോ. ജോൺസൺ തേക്കട മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും വർത്തമാനകാല വെല്ലുവിളികളും സെമിനാർ ചർച്ചചെയ്തു.ഒക്ലഹോമയിൽ നിന്നും എത്തിയ മണിപ്പൂർ സ്വദേശിയും ലവ് മിനിസ്ട്രി പാസ്റ്ററുമായ ഡോ സായി
ടൗത്ഹങ് തന്റെ കുടുംബാംഗങ്ങൾ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് വിശദീകരിച്ചത് കേട്ടിരുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു.പി.പി. ചെറിയാൻ , ബ്രദർ പ്രശാന്ത് ഡേവിഡ്,
കെ.സി.ഇ.എഫ് സെക്രട്ടറി അലക്സ് അലക്സാണ്ടർ,തോമസ് ജോർജ് (തമ്പി),റവ റെജിൻ സുകു പ്രസംഗിച്ചു. , മുഖ്യാതിഥിയെ . നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം ആദരിച്ചു .







