കാസർകോട്: സമസ്ത നൂറാം വാർഷിക പ്രചരണാർത്ഥം ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർകോട് ജില്ല കമ്മിറ്റി മദ്റസ അധ്യാപകരുടെ തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നതിന് ‘ജീവിക’തൊഴിൽ പരിശീലന കോഴ്സ് ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി മൊബൈൽ പോസ്റ്റർ ഡിസൈനിങ് കോഴ്സ് തളങ്കര റെയ്ഞ്ചിലെ ഗസ്സാലിനഗർ നൂറുൽ ഹുദാ മദ്റസയിൽ നടത്തി.
സമസ്ത ജില്ല മുശാവറ അംഗം ബഷീർ ദാരിമി ഉദ്ഘാടനം ചെയ്തു, ട്രഷറർ അഷറഫ് അസ്നവി അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി അഷ്റഫ് ദാരിമി പ്രഭാഷണം നടത്തി. അലി കെ ക്ലാസെടുത്തു.ജില്ലയിലെ 39 റെയ്ഞ്ചുകളിൽ നിന്നുള്ള അധ്യാപകർ കോഴ്സിൽ പങ്കെടുത്തു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രചാരണ പ്രവർത്തനങ്ങൾ സ്വയം നിർവഹിക്കാൻ അധ്യാപകരെ സജ്ജരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. മൊബൈൽ ആപ്പുകൾ ഉപയോഗിച്ചുള്ള പോസ്റ്റർ രൂപകൽപ്പന, ഡിസൈൻ അടിസ്ഥാനങ്ങൾ, പ്രായോഗിക പരിശീലനം
എന്നിവയിൽ പരിശീലനം നൽകി.ഭാവിയിൽ വിവിധ തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുന്ന കൂടുതൽ പരിശീലന പരിപാടികൾ ‘ജീവിക’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
മുഹമ്മദ് ഹനീഫ് അൽ അസനവി , മൊയ്തു മൗലവി ചെർക്കള, ഖലീൽ ഹസനി, അബ്ദുറഹ്മാൻ വഹബി, അബ്ദുല്ലത്തീഫ് അഷ്റഫി, ഇഖ്ബാൽ ഹാമിദി, അർഷദ് ഹുദവിസംബന്ധിച്ചു.







