പാലക്കാട്: കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണി(31)ന്റെ മൃതദേഹത്തില്‍ 40 മുറിവുകള്‍. കാല്‍പ്പാദം മുതല്‍ തലവരെയുള്ള ശരീര ഭാഗങ്ങളിലാണ് അടിയേറ്റതിന്റെ മുറിവുകള്‍ കണ്ടെത്തിയത്. ഈ പരിക്കുകള്‍ കൂടാതെ നിലത്തു കൂടി വലിച്ചിഴച്ചതിന്റെ പാടുകളും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. തലയ്ക്കേറ്റ അടിയും പരിക്കുമാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . കഴിഞ്ഞ ദിവസമാണ് ക്രൂരമായ കൊലപാതകം നടന്നത്.തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രാം നാരായണിനെ ഒരു സംഘം ആള്‍ക്കാര്‍ പിടികൂടി ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വാളയാര്‍ പൊലീസ് 15ല്‍പ്പരം പേരെ കസ്റ്റഡിയിലെടുത്തു.







