പുനെ: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളിന് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചു. മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിച്ച താരത്തെ, ചൊവ്വാഴ്ച പുനെയില്‍ രാജസ്ഥാനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ 23 കാരനായ ജയ്സ്വാള്‍ 16 പന്തില്‍ നിന്ന് 15 റണ്‍സ് നേടി.
‘പുനെയിലെ ഹോട്ടലില്‍ നിന്ന് എന്തോ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം. വേദന ഉണ്ടായിരുന്നു, പക്ഷേ കൃത്യസമയത്ത് മരുന്ന് കഴിച്ചതിനാല്‍ അദ്ദേഹത്തിന്റെ നില വളരെ മെച്ചപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് രണ്ട് കിലോയിലധികം ഭാരം കുറഞ്ഞു, അടുത്ത 7-10 ദിവസത്തേക്കെങ്കിലും വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്’.







