കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സി പി എമ്മിനെ വിമര്‍ശിക്കുന്ന ‘പോറ്റിയേ കേറ്റിയേ’ പാട്ടിന്റെ അണിയറക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനിടയില്‍ വീണ്ടും പാരഡി. കാസര്‍കോട്ടെ മുന്‍ മാധ്യമ പ്രവര്‍ത്തകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ എം വി സന്തോഷ് കുമാര്‍ ആണ് പുതിയ പാരഡിഗാനം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. എറണാകുളത്ത് ഗര്‍ഭിണിയെ പൊലീസ് തല്ലിയ വിഷയമാണ് സന്തോഷ് പാരഡി ഗാനമാക്കിയത്.
‘ഗര്‍ഭിണിയെ തല്ലിയതാരപ്പാ പ്രതാപ ചന്ദ്രനാണപ്പാ,
നടപടിയെടുത്തത് ആരപ്പാ, നമ്മുടെ സര്‍ക്കാരാണപ്പാ, ഹാരപ്പ, ഹാരപ്പ, ഹാരപ്പയല്ല- മോഹന് ജോദാരോ കലിപ്പ് തീരല്ലല്ലോ- അയ്യപ്പാ’ എന്നാണ് സന്തോഷിന്റെ പാരഡി.







