മംഗ്‌ളൂരു: രണ്ടു ദിവസം മുമ്പ് ഉണ്ടായ ബൈക്ക് അപകടത്തില്‍ ബാപ്പ മരിച്ചതിന്റെ ദുഃഖം വിട്ട്മാറും മുമ്പ് മൂന്നാം ദിവസം ഉണ്ടായ അപകടത്തില്‍ മകനും മൂന്നു സുഹൃത്തുക്കളും മരിച്ചു.
കൊപ്പള, ഇന്ദറാഗിയിലെ വാജിദ് (22), രാജാഹുസൈന്‍ (21), ആസിഫ് (20) എന്നിവരാണ് മരിച്ചത്. രാജാഹുസൈന്റെ പിതാവ് ബുഡാന്‍ സാബ് രണ്ടു ദിവസം മുമ്പാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്ക് ഹിത്ത്‌ലു ടോള്‍ ഗേറ്റിനു സമീപത്ത് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇതിന്റെ ദുഃഖംമാറും മുമ്പാണ് ബുഡാന്‍ സാബിന്റെ മകനും രണ്ടു സുഹൃത്തുക്കളും മൂന്നാം ദിവസം ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്.







