കാഞ്ഞങ്ങാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉത്തര മേഖല സെമിനാർ നടത്തി . കാഞ്ഞങ്ങാട്ട് നടന്ന സെമിനാർ ഇ. ചന്ദ്രശേഖരൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. ജി.ഒ. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. വിക്രാന്ത് അധ്യക്ഷത വഹിച്ചു. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ബഹുവർണ്ണ പോസ്റ്റർ വി. കെ സുരേഷ് ബാബുവിന് നൽകിക്കൊണ്ട് ഇ ചന്ദ്രശേഖരൻ എംഎൽഎ പ്രകാശനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളും വ്യതിയാനങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറിൽ കില ഫാക്കൽട്ടി വി.കെ. സുരേഷ് ബാബു വിഷയാമവതരിപ്പിച്ചു. സന്തോഷ് കുമാർ ചാലിൽ മോഡറേറ്ററായിരുന്നു . സംസ്ഥാന ട്രഷറർ എം. എസ്. വിമൽ കുമാർ, സെക്രട്ടറി കെ. ബി. ബിജുക്കുട്ടി, ജില്ലാ പ്രസിഡണ്ട് വിശ്വലക്ഷ്മി സംസ്ഥാന ജനറൽ സെക്രട്ടറി വി. എം ഹാരിസ് , ജില്ലാ സെക്രട്ടറി എൻ. സൂരജ് പ്രസംഗിച്ചു.







