കാസര്‍കോട്: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ അധ്യാപകര്‍ക്ക് നടത്തിയ കാലിഗ്രഫി മത്സരത്തില്‍
ആരിക്കാട് റെയ്ഞ്ചിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ ഇബ്രാഹിം ഫൈസിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാംസ്ഥാനം തളങ്കര റെയ്ഞ്ചിലെ റൗളത്തുല്‍ ഉലൂം മദ്രസ അധ്യാപകന്‍ അബ്ദുല്‍ മജീദ് ദാരിമിക്കും മൂന്നാം സ്ഥാനം ഉപ്പള റെയ്ഞ്ച് നൂറുല്‍ ഹുദാ മദ്രസ അധ്യാപകന്‍ മുഹമ്മദ് ഫാസില്‍ അസ്ഹരിക്കുമാണ്.







